ഈ വർഷത്തെ താങ്ക്സ്ഗിവിങ് ആയപ്പോഴാണ്, കഴിഞ്ഞ വര്ഷം താങ്ക്സ്ഗിവിങ് നു ഞങ്ങൾ ടർക്കി ഉണ്ടാക്കിയ വീഡിയോ അപ്‌ലോഡ് ചെയ്തില്ലല്ലോ എന്നോർത്തത്. ഞങ്ങൾ എല്ലാവര്ക്കും ആദ്യത്തെ അനുഭവം ആയതു കൊണ്ട് തന്നെ ഒരു വലിയ ടർക്കി തന്നെ സങ്കടിപ്പിച്ചു. roasted ടർക്കി ആണ് താങ്ക്സ്ഗിവിങ് ന്റെ മെയിൻ ഐറ്റം. പണ്ടത്തെ കാലത്തൊക്കെ ഒരു ഫാമിലി ലെ എല്ലാവരേയും ഫീഡ് ചെയ്യാൻ ടർക്കി പോലത്തെ വലിയ bird തന്നെ വേണമായിരുന്നു. പിന്നെ കോഴിയെ പോലെ മുട്ടയൊന്നും ഇടാത്ത കാരണം ഇതിനെ കൂടുതൽ മീറ്റ് നു വേണ്ടിയാണ് യൂസ് ചെയ്യാറുള്ളത്.
ആദ്യം ഇതെടുത്തു നന്നായി കഴുകി വൃത്തിയാക്കണം. ടർക്കിയുടെ മീറ്റ് വളരെ ഹാർഡ് ആണ്. അത് കൊണ്ട് തന്നെ മസാല ഒക്കെ പിടിക്കാനും, മീറ്റ് ഒരു വിധം സോഫ്റ്റ് ആകാനും ഒരു പ്രത്യേകം പ്രോസസ്സ് ഉണ്ട്. ബ്രൈനിങ് എന്നാണ് ഇതിനെ പറയുന്നത്. ഇതിനായി ആദ്യം ബ്രൈനിങ് വാട്ടർ ഉണ്ടാക്കണം. ടർക്കി മുങ്ങിക്കിടക്കാൻ ആവശ്യത്തിനുള്ളത്രയും വെള്ളം എടുത്ത് അതിലേക്ക് ബ്രൗൺ ഷുഗർ, സാൾട്, ഗാർലിക്, ബേ ലീവ്സ്, റോസ്മേരി, ഉണക്കിയ thyme, ബ്ലാക്ക് പേപ്പർ പൌഡർ ഒക്കെ ഇട്ടു തിളപ്പിച്ചാറ്റിയെടുക്കണം. ചൂടാറുമ്പോൾ ഇതിലേക്ക് ടർക്കി മുക്കി വെക്കണം. മിനിമം 12 തൊട്ടു 36 മണിക്കൂർ വരെ ഇങ്ങനെ മുക്കി വെക്കണം.
അതിനു ശേഷം നന്നായി തുടച്ചു വൃത്തിയാക്കി സ്കിൻ മെല്ലെ തുറന്നു ലെമൺ ആൻഡ് ബട്ടർ തേച്ചു പിടിപ്പിക്കണം. അതിനു ശേഷം ആവശ്യത്തിന് വെജിറ്റബ്ൾസ് ഉള്ളിലേക്ക് നിറയ്ക്കണം. ഞങ്ങൾ കാരറ്റ്, പൊട്ടറ്റോ, സെലറി, റാഡിഷ്, ഗാർലിക്, ലെമൺ ഒക്കെയാണ് യൂസ് ചെയ്തത്. അതിനു ശേഷം, വിങ്‌സ് രണ്ടു സൈഡ് ലേക്കും മടക്കി വെക്കണം. പിന്നെ നല്ല വൃത്തിയായി കാലുകൾ കൂട്ടിക്കെട്ടണം. ബാക്കി വന്ന ബട്ടർ എല്ലാം മുകളിൽ തേച്ചു പിടിപ്പിക്കാം. അതിനു ശേഷം ഓവൻ-ൽ വെച്ച് ഒരു 3 - 3.5 മണിക്കൂർ കുക്ക് ചെയ്യണം. thigh മീറ്റ് temperature ഒരു 155°F ആകുമ്പോൾ ടർക്കി എടുത്ത് 10 മിനുട്സ് റസ്റ്റ് ചെയ്യാൻ വെക്കാം.
ഇതിനെ മുറിക്കുന്നതും ഒരു പ്രത്യേക കലയാണ് കേട്ടോ. ടർക്കി കാർവിങ് എന്നാണ് ഇതിനെ വിളിക്കുന്നത്. അറിയാവുന്ന രീതിയിൽ ഞാനും അങ്ങ് carve ചെയ്തു. അത്യാവശ്യം മസാല ഒക്കെ പിടിച്ചിരുന്നു. ബട്ട്, പഴ്സനാലി എനിക്കറ്ഗ്രേ ഇഷ്‍ടമായില്ല ഈ മീറ്റ്. നിങ്ങളും ഇതൊന്നു വീട്ടിൽ ട്രൈ ചെയ്തു നോക്ക്. ഒരു എക്സ്പീരിയൻസ് തന്നെ ആണ്.











